National
കനത്ത ചൂട്; സംസ്ഥാനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി കേന്ദ്രം
കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ ചൂട് കണക്കിലെടുത്ത് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ചൂട് കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ ജില്ലാ തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ബോധവത്കരണം തുടരണം. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. അഗ്നിശമന വകുപ്പ് കര്‍ശന പരിശോധനകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.
---- facebook comment plugin here -----