Kerala
ശക്തമായ ഇടി മിന്നലില്‍ തൃശൂരിലെ വീടുകളില്‍ വന്‍ നാശനഷ്ടം; ഗൃഹോപകരണങ്ങള്‍ കത്തി, ആളപായമില്ല
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

തൃശൂര്‍| ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് തൃശൂരിലെ മുണ്ടൂര്‍ പഴമുക്കില്‍ വീടുകളില്‍ നാശനഷ്ടം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.
ഇടിമിന്നലില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് വിവരം. ഒറുവില്‍ വീട്ടില്‍ ഭവ്യന്‍, പാറപ്പുറത്ത് വീട്ടില്‍ ശ്രീധരന്‍, കൊള്ളന്നൂര്‍ തറയില്‍ വീട്ടില്‍ സിന്റോ എന്നിവരുടെ വീടുകളിലാണ് വലിയ നാശനഷ്ടമുണ്ടായത്.
---- facebook comment plugin here -----