Connect with us

Kerala

ലൈംഗികാരോപണം: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തൽ

ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.

Published

|

Last Updated

തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണത്തിന് വിധേയനായ നടനും എംഎൽഎയുമായ മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തൽ. ആരോപണം ഉയരുമ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കുന്ന കീഴ്‍വഴക്കമില്ലെന്നും സമാനമായ ആരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എംഎൽഎമാരും രാജിവെച്ച ചരിത്രമില്ലെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്. അതേസമയം, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.

പ്രതിപക്ഷത്തുള്ള എം. വിന്‍സെന്‍റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ അവർ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നില്ല. നേരത്തെ ജോസ് തെറ്റയിൽ യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന് എതിരെ സമാന ആരോപണം ഉണ്ടായപ്പോഴും രാജി വെച്ചിരുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം മുകേഷ് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തുന്നത്.

കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് മുകേഷിനെതിരെ ഉയർന്നുവന്നത്. പിന്നാലെ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന് മറ്റൊരു നടിയും ആരോപണമുന്നയിച്ചതോടെയാണ് രാജി ആവശ്യം ശക്തമായത്.

Latest