National
ലൈംഗികാരോപണം: ഗുസ്തിതാരങ്ങൾ പി ടി ഉഷക്ക് പരാതി നൽകി
ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി|റെസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിന് എതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തിക്കാർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ (ഐഒഎ) സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഐ ഒ എ പ്രസിഡന്റ് പി ടി ഉഷക്ക് ഗുസ്തിതാരങ്ങൾ കത്ത് കത്ത് നൽകി.
ബ്രിജ് ഭൂഷൺ ശരൺ സിംഗിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് നിരവധി യുവ സഹപ്രവർത്തകർ പരാതി പറഞ്ഞതായി താരങ്ങൾ കത്തിൽ വ്യക്തമാക്കി. ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ രവി ദാഹിയയും ബജ്‌റംഗ് പുനിയയും ഉൾപ്പെടെ അഞ്ച് ഗുസ്തി താരങ്ങളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. റിയോ ഗെയിംസ് വെങ്കല ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരാണ് കത്തിൽ ഒപ്പുവെച്ച മറ്റു താരങ്ങൾ.
@PMOIndia @AmitShah @ianuragthakur @PTUshaOfficial pic.twitter.com/PwhJjlawPg
— Vinesh Phogat (@Phogat_Vinesh) January 20, 2023
ഡബ്ല്യുഎഫ്‌ഐ പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ പുറത്താക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. ദേശീയ ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഗുസ്തിക്കാരുമായി കൂടിയാലോചിച്ച് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കി.