Connect with us

National

രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നു; കേരളം മൂന്നാം സ്ഥാനത്ത്

ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നില്‍ രാജസ്ഥാനുമാണ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍.ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നില്‍ രാജസ്ഥാനുമാണ്. കേരളം മൂന്നാം സ്ഥാനത്താണ്.

2018 ല്‍ 281 ഉം 2018 333, 2020 ല്‍ 331 ഉം പീഡന കേസുകളാണ് കേരളത്തിലെ ജുവനൈല്‍ ഹോമില്‍ ഉണ്ടായത്.ഇത് സംബന്ധിച്ച നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈല്‍ ഹോമുകളിലെ കുട്ടികളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കണക്കുകള്‍

Latest