Connect with us

child rape

ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്

Published

|

Last Updated

നെടുമ്പാശ്ശേരി | ആണ്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

നെടുമ്പാശ്ശേരി എസ് എച്ച് ഒ. പി എം ബൈജു, എസ് ഐ. അനീഷ് കെ ദാസ്, എ എസ് ഐമാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ് സി പി ഒമാരായ റോണി, ജിസ്‌മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

---- facebook comment plugin here -----

Latest