Connect with us

Kerala

അഞ്ചുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തേക്കെത്തില്‍ വീട്ടില്‍ സുരേഷ് (43) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | അഞ്ചുവയസ്സുകാരനെതിരെ ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ കൊടുമണ്‍ പോലീസ് പിടികൂടി. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തേക്കെത്തില്‍ വീട്ടില്‍ സുരേഷ് (43) ആണ് അറസ്റ്റിലായത്. അങ്ങാടിക്കല്‍ വടക്ക് സിയോണ്‍കുന്ന് വാഴവിളമുരുപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍.

ഒക്ടോബറിലെ പൂജവെപ്പ് ദിവസം കുട്ടിയെ ഇയാളുടെ വീട്ടിനുള്ളിലേക്ക് കാലില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി വായ്പൊത്തിപ്പിടിച്ച ശേഷം കഴുത്തിനു പിടിച്ചമര്‍ത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. അടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കൊടുമണ്‍ പോലീസ്, ദേഹോപദ്രവത്തിനും ഭീഷണിപ്പെടുത്തിയതിനും പ്രകൃതി വിരുദ്ധ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. എസ് ഐ. രതീഷ് കുമാര്‍, എ എസ് ഐ. രാജേഷ് കുമാര്‍, എസ് സി പി ഒ. ശിവപ്രസാദ്, സി പി ഒമാരായ അനൂപ്, കൃഷ്ണ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Latest