Connect with us

Sexual Abuse

കഥാകാരിക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന്‍ വി കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം

Published

|

Last Updated

കൊച്ചി | യുവ കഥാകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പോലീസ് എടുത്ത കേസിലാണ് ജാമ്യം. 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വി കെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു.

ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി കെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ സഹിതം ഡി ജി പിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.

 

Latest