Connect with us

brintha karat

ലൈംഗികാതിക്രമം: ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി ബൃന്ദ കാരാട്ട് സമരപ്പന്തലില്‍

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി

Published

|

Last Updated

ന്യൂഡല്‍ഹി :  ലൈംഗികാതിക്രമ പരാതി ഉയര്‍ത്തി സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി സി പി എം നേതാവ് ബൃന്ദ കാരാട്ട്. സമരം നടത്തുന്ന ജന്തര്‍ മന്തറിലെ സമരപന്തലില്‍ എത്തിയ ബൃന്ദ കാരാട്ട് താരങ്ങളുമായി സംസാരിച്ചു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് എന്നിവരുടെ കോലം കത്തിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധിച്ചത്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് സുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.