Kerala
ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
താരസംഘടനയായ എഎംഎംഎയില്‍ ല്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.

കൊച്ചി | ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു ചോദ്യം ചെയ്യലിനായി ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് ഇടവേള ബാബു ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുനമ്പം ഡി വൈ എസ് പിയുടെ ഓഫീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു
അതേസമയം, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാല്‍, ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇടവേള ബാബുവിന് ജാമ്യം ലഭിക്കും.താരസംഘടനയായ എഎംഎംഎയില്‍ ല്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.