Connect with us

sexual assault

ലൈംഗിക അതിക്രമം: സിവിക് ചന്ദ്രനെതിരെ കേസെടുത്തു

പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പും സിവിക് ചന്ദ്രന് എതിരെ ചുമത്തിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | യുവ എഴുത്തുകാരിയുടെ പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം എന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ പുസ്തക പ്രസാധനത്തിന് നന്തിയിലെ വീട്ടില്‍ ഏപ്രില്‍ 16ന് ഒത്തുകൂടിയപ്പോള്‍ 17ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി.

പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. സംഭവത്തിനു പിന്നാലെ സിവിക് ചന്ദ്രന്‍ നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നു എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പും സിവിക് ചന്ദ്രന് എതിരെ ചുമത്തിയിട്ടുണ്ട്. സിവിക് ചന്ദ്രന്‍ അഡ്മിനായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്.

സിവിക് ചന്ദ്രന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ ആയിരുന്നു യുവതിയുടെ ആരോപണം. ഈ രണ്ടു വ്യക്തികളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും ഏറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തില്‍ ആഴ്ത്തിയെന്നും യുവതി പറയുന്നു.

Latest