Connect with us

National

ലൈംഗികാതിക്രമക്കേസ്; പ്രജ്വല്‍ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുമെന്ന് സൂചന

ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെത്തിയാല്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍വച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കും.

Published

|

Last Updated

ഹൈദരാബാദ്|ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് അര്‍ധരാത്രിയോടെ വിദേശത്ത് നിന്നും എത്തിയേക്കുമെന്ന് സൂചന. ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെത്തിയാല്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍വച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കില്‍ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് അര്‍ധരാത്രി 12.30യ്ക്ക് ആണ് ബെംഗളുരുവില്‍ എത്തുക. പ്രജ്വലിനെ അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി സൈബര്‍ സെല്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നതാണ് കേസ്. പ്രജ്വല്‍ ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു.

 

 

 

 

Latest