International
ലൈംഗികാതിക്രമക്കേസ്: ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി; വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു
പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നന്‍കിയ അപ്പീല്‍ കോടതി നിരസിക്കുകയും ചെയ്തു.
വാഷിങ്ടണ്‍ഡിസി| ലൈംഗികാതിക്രമക്കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ജീന്‍ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ട്രംപിനെതിരായ വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു.
അഞ്ച് ദശലക്ഷം യു എസ് ഡോളര്‍ ട്രംപ് നഷ്പരിഹാരം നല്‍കണമെന്ന ജൂറിയുടെ വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു. തനിക്കെതിരായ വിധി തെറ്റാണെന്നും, പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നന്‍കിയ അപ്പീല്‍ കോടതി നിരസിക്കുകയും ചെയ്തു. 1996 ല്‍ മാന്‍ഹട്ടനിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എഴുത്തുകാരി ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.
ജീനിനെ ലൈംഗികമായി ഉപദ്രവിച്ചതിന് രണ്ട് ശദലക്ഷം ഡോളറും അപകീര്‍ത്തിപ്പെടുത്തിയതിന് മൂന്ന് ദശലക്ഷം ഡോളറും ട്രംപ് നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി വിധിച്ചത്. ട്രംപിനെതിരെ ജീന്‍ നല്‍കിയ വേറൊരു കേസില്‍ മറ്റൊരു കോടതി 83 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്.