Connect with us

Kerala

ലൈം​ഗികാതിക്രമ കേസ്; വി കെ പ്രകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്  പരി​ഗണിക്കും

ജസ്റ്റിസ് സി എസ് ഡയസ് ആണ് ഹരജി പരിഗണിക്കുന്നത്.

Published

|

Last Updated

കൊച്ചി | ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടര്‍ന്നാണ് വികെ പ്രകാശിനെതിരെ പോലീസ് കേസെടുത്തത്.

ജസ്റ്റിസ് സി എസ് ഡയസ് ആണ് ഹരജി പരിഗണിക്കുന്നത്.നേരത്തെ ഹരജിയില്‍ കോടതി വിശദീകരണം തേടിയിരുന്നു.ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് വികെ പ്രകാശിന്റെ ആരോപണം.

അതേസമയം 2022 ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. സിനിമയുടെ കഥ പറയാന്‍ കൊല്ലത്തെ ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി സംവിധായകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

Latest