National
ചെന്നൈ കലാക്ഷേത്രയില്‍ വീണ്ടും ലൈംഗികാതിക്രമ പരാതി; മലയാളി അധ്യാപകന്‍ അറസ്റ്റില്‍
അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിലായത്. 2007ല്‍ കലാക്ഷേത്രയില്‍ പഠിച്ച യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ചെന്നൈ | ചെന്നൈയിലെ കലാക്ഷേത്രയില്‍ ലൈംഗികാതിക്രമ പരാതിയില്‍ വീണ്ടും അറസ്റ്റ്. മലയാളി അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിലായത്. 2007ല്‍ കലാക്ഷേത്രയില്‍ പഠിച്ച യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിലവില്‍ വിദേശത്തുള്ള യുവതി ഓണ്‍ലൈന്‍ വഴി ഹൈക്കോടതിക്ക് പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ അടയാര്‍ വനിതാ പോലീസ് സെല്‍ കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കലാക്ഷേത്രയിലെ കഴിഞ്ഞ വര്‍ഷവും ലൈംഗിക പീഡന കേസില്‍ മലയാളി അധ്യാപകന്‍ അറസ്റ്റിലായിരുന്നു. കലാക്ഷേത്രയിലെ രുഗ്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോളജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. 2023 ഏപ്രിലിലായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തിനുശേഷമാണിപ്പോള്‍ വീണ്ടും സമാനമായ പരാതിയില്‍ കലാക്ഷേത്രയിലെ മറ്റൊരു അധ്യാപകന്‍ കൂടി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വര്‍ഷം കാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെ 90ഓളം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.