Connect with us

Kerala

ലൈംഗികാരോപണം; ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപേരുണ്ട്, എല്ലാം പുറത്തുവരട്ടെ: ശ്രീലേഖ മിത്ര

ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | രഞ്ജിത്തിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ഒടുവില്‍ ആരോപണം രഞ്ജിത്ത് സമ്മതിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്,നിരവധി പേരുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും അവര്‍ പറഞ്ഞു.

ഒറ്റരാത്രികൊണ്ട് ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ബംഗാളി,ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കും. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം താനായിട്ട് പരാതിയുമായി മുന്നോട്ട് പോകില്ലെന്നും കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍പേടിച്ചാണ് കഴിഞ്ഞതെന്നുമായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

 

Latest