Connect with us

pocso

13കാരിക്ക് നേരെ ലൈംഗിക അതിക്രമം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇയാള്‍, കുട്ടി എതിര്‍ത്തപ്പോള്‍, ബലാല്‍ക്കാരമായി അതിക്രമം കാട്ടുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ച് കയറി 13കാരിയെ ലൈംഗികമായി അക്രമിച്ച മധ്യവയസ്‌കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കല്‍ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണില്‍ ജെയിംസ് ജോണ്‍ (55) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അതിക്രമം. വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇയാള്‍, കുട്ടി എതിര്‍ത്തപ്പോള്‍, ബലാല്‍ക്കാരമായി അതിക്രമം കാട്ടുകയായിരുന്നു. ബുധനാഴ്ച രാത്രി വിവരം അറിഞ്ഞ പോലീസ്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്ന് ഇന്ന് വാകമുക്കില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

വെച്ചൂച്ചിറ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എ എസ് ഐ സുഭാഷ്, എസ് സി പി ഓ ആശാ ഗോപാലകൃഷ്ണന്‍, സി പി ഓമാരായ മഹേഷ്, അന്‍സാരി, അലക്‌സ് എന്നിവരാണ് ഉണ്ടായിരുന്നത്.

Latest