Pathanamthitta
14 കാരനെതിരേ ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട | പതിനാലുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയ 43കാരന്‍ അറസ്റ്റില്‍. വടശ്ശേരിക്കര കാവില്‍ വീട്ടില്‍ അനീഷ് ( 43) ആണ് പിടിയിലായത്.
കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി രണ്ടുവര്‍ഷം മുമ്പ് സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു.
പ്രകൃതിവിരുദ്ധ പീഡനത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. ഈവര്‍ഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലയളവിനിടയില്‍ ഇയാള്‍ കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയതായും പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----