Connect with us

Kerala

സ്വകാര്യ ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  സ്വകാര്യബസില്‍ പത്തൊന്‍പതുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍.പള്ളിക്കര പെരിങ്ങോല കുമാരപുരം സ്വദേശി കമാല്‍ (52)നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഫോര്‍ട്ട്കൊച്ചി ആലുവ ബസ് മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപമെത്തിയപ്പോള്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പോലീസിന് കൈമാറി. കടയിരുപ്പിലെ സകൂള്‍ അധ്യാപകനാണ് പ്രതി

Latest