Connect with us

Kerala

പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവല്ല |  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ മഞ്ഞാടി കൊമ്പാടി ആഞ്ഞിലി മൂട്ടില്‍ എ എസ് രൂപേഷ് (43) ആണ് പിടിയിലായത്.

2023 ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെയുള്ള കാലയളവില്‍ ഇയാളുടെ വീട്ടില്‍ വച്ചും, വാടകവീട്ടില്‍ വച്ചും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

Latest