Connect with us

Kerala

ബസ്സില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം; ക്ലീനര്‍ അറസ്റ്റില്‍

പോക്‌സോ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഈരാറ്റുപേട്ട| കോട്ടയം ഈരാറ്റുപേട്ടയില്‍ ബസ്സില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ബസ് ജീവനക്കാരനായ തലപ്പലം സ്വദേശി രാജീവ് ആര്‍.വി യെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ 10.15നാണ് പെണ്‍കുട്ടിയ്‌ക്കെതിരെ അതിക്രമം നടന്നത്. രാജീവ് ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസില്‍ വെച്ചാണ് സംഭവം. കുന്നോന്നി ടൗണ്‍ ഭാഗത്ത് ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ബസ്സിനുള്ളില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ രാജീവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

അതിക്രമം നടക്കുന്ന സമയത്ത് ബസില്‍ പെണ്‍കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടി ഉറക്കെ നിലവിളിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ പിന്‍മാറുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest