Connect with us

gang rape case

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക ആക്രമം

പ്രതികളായ നാല് പേരില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ഇടുക്കി | പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. നാട്ടുാകാരായ നാല് പേര്‍ ചേര്‍ന്നാണ് പീഡനത്തിന് ശ്രമിച്ചത്. ഇതില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സുഹൃത്തിനൊപ്പം പെണ്‍കുട്ടി പൂപ്പറായിലെത്തിയത്. ഇവിടത്തെ ഒരു തേയിലത്തോട്ടത്തില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കെ നാട്ടുകാരായ നാലംഗ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ തല്ലിയോടിച്ച ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയതില്‍ ബാലാത്സഗം നടന്നിട്ടില്ലെന്ന് തെളിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest