Connect with us

sexual harassment

വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; പോലീസ് അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്‍ിനെ സസ്പെന്‍ഡ് ചെയ്തു

ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

|

Last Updated

തൃശൂര്‍ | പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തൃശൂര്‍ രാമവര്‍മപുരം കേരള പോലീസ് അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടര്‍ എ ഡി ജി പി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്.

വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂര്‍ പോലീസ് എസ് എച്ച് ഒ കമാന്‍ഡന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനില്‍ നിന്ന് അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ പ്രേമനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.