Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവര്‍ഷം തടവും 40,000 രൂപ പിഴയും

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

Published

|

Last Updated

തലശ്ശേരി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ കോടതി. കുന്നിരിക്ക കൂടത്തിങ്കല്‍ ഹൗസില്‍ കെ ഷൈജുവിനെയാണ് ശിക്ഷിച്ചത്. പ്രതി 40,000 രൂപ പിഴയും കെട്ടിവെക്കണം. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് വെച്ച് മിഠായിയും പൈസയും നല്‍കാമെന്ന് പറഞ്ഞ് എട്ടുവയസുള്ള കുട്ടിക്ക് നേരെ ഷൈജു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത് ചക്കരക്കല്ല് പോലീസാണ്.പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പിലാണ് പ്രതിയെ ശിക്ഷിച്ചത്. ചക്കരക്കല്ല് എസ്‌ഐ ഗംഗാധരനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest