Connect with us

sexual assault

ആശുപത്രിയിൽ രോഗിക്ക് ലൈംഗികാതിക്രമം: മന്ത്രി റിപ്പോർട്ട് തേടി

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയാണ് പീഡനത്തിനിരയായത്.

Published

|

Last Updated

തൃശൂർ | ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലൈംഗീകാതിക്രമമുണ്ടായതിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് വിളിച്ചാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ഇതിനെ തുടർന്ന് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താത‌്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ആംബുലൻസിൽ യുവതിയോടൊപ്പം കയറിയ ദയാലാൽ ആശുപത്രിയിൽ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്. അവശനിലയിലായിരുന്ന യുവതി നേഴ്‌സിനോട് വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വാർഡിൽ നിന്ന് പുറത്താക്കി വിവരം പോലീസിന് കൈമാറുകയായിരുന്നു. കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പോലീസിന് കൈമാറുകയായിരുന്നു.

Latest