Connect with us

Kerala

ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

യുവതി ബസ് ജീവനക്കാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

|

Last Updated

കോഴിക്കോട്| ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി ആണ് അറസ്റ്റിലായത്. കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഇയാള്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്.

തൃശൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. യുവതി  ബസ് ജീവനക്കാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഒടുവില്‍ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോള്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിത്ര 181 ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

 

 

---- facebook comment plugin here -----

Latest