Kerala
ലൈംഗികാതിക്രമ കേസ്; സിവിക് ചന്ദ്രന് ജാമ്യം
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോഴിക്കോട് | ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോഴൊക്കെ അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതോടെ സിവിക് പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിവിക് ചന്ദ്രന്‍ ഇന്ന് വടകര ഡി വൈ എസ് പി. ആര്‍ ഹരിപ്രസാദ് മുമ്പാകെ ഹാജരായത്. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അതേദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.
---- facebook comment plugin here -----