Connect with us

Kerala

ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണൂരിന് ജാമ്യമില്ല: റിമാന്‍ഡില്‍

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഇന്നലെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊച്ചി| നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപക്കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യമില്ല.14 ദിവസത്തേക്ക് ബോബിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂjരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. അതേസമയം ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഇന്നലെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി കൂടി പരിഗണിച്ചാണ് നടപടികള്‍ ഉണ്ടായിരിക്കുന്നത്. ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ബോബിയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest