Kerala
ലൈംഗിക പീഡന കേസ്; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയില്‍ വീട്ടില്‍ എസ് സുധി (23) ആണ് പിടിയിലായത്.
പത്തനംതിട്ട | ലൈംഗിക പീഡനത്തിന് യുവാവ് അറസ്റ്റില്‍. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയില്‍ വീട്ടില്‍ എസ് സുധി (23) ആണ് പിടിയിലായത്.
സ്നേഹത്തിലായിരുന്ന പെണ്‍കുട്ടിയെ 2019 മുതല്‍ 2024 ആഗസ്റ്റ് 20 വരെയുള്ള കാലയളവില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ വനിതാ സെല്‍ എസ് ഐ. കെ ആര്‍ ഷമീമോള്‍ മൊഴി രേഖപ്പെടുത്തുകയും, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി ഷിബുകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
സംഭവം നടന്ന സ്ഥലങ്ങളില്‍ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----