Connect with us

Kerala

എല്‍ദോസിനെതിരായ ലൈംഗിക പീഡന പരാതി: കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും രേഖകള്‍ നാളെ ഹാജരാക്കാനാണ് നിര്‍ദേശം.

Published

|

Last Updated

കൊച്ചി | എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും രേഖകള്‍ നാളെ ഹാജരാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഹരജി കോടതി നാളെ പരിഗണിക്കും. കീഴ്ക്കോടതി ഉത്തരവ് വേദവാക്യമായി കണക്കാക്കാനാകില്ലെന്നും വാട്സ്ആപ്പ് ചാറ്റുകളടക്കം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സി ഡി ഉള്‍പ്പെടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ തന്നെ ഹാജരാക്കണം. രേഖകള്‍ ഹൈക്കോടതിയിലെത്തിയെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Latest