National
ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്
ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് പരാതിയില്‍ രാജ്ഭവന്റെ പ്രതികരണം.
കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിയമോപദേശം തേടി പോലീസ്. രണ്ട് തവണ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി .എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് പരാതിയില്‍ രാജ്ഭവന്റെ പ്രതികരണം.
ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജ്ഭവനില്‍ പോലീസ് കയറുന്നത് വിലക്കി. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ട ചാര്യ രാജഭവനില്‍ കയറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് പ്രധാനമന്ത്രി ബംഗാളില്‍ വരാനിരിക്കെയാണ് ഗവര്‍ണര്‍ക്കെതിരെ രാജഭവനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്. അതേ സമയം ഗവര്‍ണര്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല