Connect with us

Kerala

ലൈംഗിക പീഡന പരാതി; പി സി ജോര്‍ജ് അറസ്റ്റില്‍

പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |ലൈംഗിക പീഡന പരാതിയില്‍ മുന്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. 154,154എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പീഡനശ്രമം, ഫോണില്‍ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് മൊഴി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസില്‍ പി സി യെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് പീഡന കേസില്‍ ജോര്‍ജ് കുടുങ്ങിയത്.

 

 

 

Latest