Connect with us

Kerala

ലൈംഗികാരോപണം; മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകദിനം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

രണ്ട് ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ശേഷമാണ് ഹരജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.

Published

|

Last Updated

കൊച്ചി | ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എ ,ഇടവേള ബാബു,അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് എതിരെ എടുത്ത കേസിലാണ് മൂവരും മുന്‍കൂര്‍ ജാമ്യം തേടിയത്.

വാദത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് ഹരജിക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രണ്ട് ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ശേഷമാണ് ഹരജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.

ഹേമകമ്മിറ്റി റിപോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ മുകേഷ് അടക്കമുള്ള അഭിനേതാക്കളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ഇരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കോടതിയെ സമീപിച്ചത്.

Latest