rss against christian
ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങള്‍ പ്രത്യേകം അന്വേഷിക്കണം: ആര്‍ എസ് എസ് മുഖപത്രം
കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞപ്പോള്‍ പകരം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ട കുട്ടികളെ വലയിലാക്കുന്നു
ന്യൂഡല്‍ഹി | ഇന്ത്യയിലെ ക്രിസ്തീയ സഭകള്‍ക്കുള്ളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യ. പാഞ്ചജന്യയുടെ ഒക്ടോബര്‍ 17 ലക്കത്തിലെ കവര്‍സ്റ്റോറിയിലാണ് അന്വേഷണം ആവശ്യപ്പെട്ട് ലേഖനം. ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലും അന്വേഷണം വേണമെന്ന് ആര്‍ എസ് ആവശ്യം. ഇതിനായി കേരളത്തില്‍ കന്യാസ്ത്രീകളുടേതായ ചില പരാതികളും പാഞ്ചജന്യ ഉയര്‍ത്തികാണിക്കുന്നു.
കേരളത്തിലെ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളജില്‍ യുവതിയും പീഡനത്തിനിരയായ നിരവധി ഉദാഹരണങ്ങള്‍ ലേഖനത്തിലുണ്ട്. ജാര്‍ഖണ്ഡിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സഭക്കും പുരോഹിതന്മാര്‍ക്കുമെതിരെ അന്വേഷണം വേണമെന്നുമാണ് ലേഖനം ചൂണ്ടിക്കാട്ടുന്നു. കേരളത്തിള്‍ കന്യസ്ത്രീകളാകുന്നവരുടെ എണ്ണം കുറഞ്ഞതായും പകരം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ട കുട്ടികളെ വലയിലാക്കുന്നതായും ലേഖനം പറയുന്നു.