Connect with us

Kerala

പൊതുരംഗത്തുള്ള വനിതകൾക്ക് ലൈംഗിക അധിക്ഷേപം; സൈബർ കൂട്ടങ്ങളെ നിലക്കുനിർത്തണമെന്ന് കോൺഗ്രസിനോട് ഡി വൈ എഫ് ഐ

'ദ്വയാർഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്.'

Published

|

Last Updated

തിരുവനന്തപുരം | പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്തണമെന്ന് കോൺഗ്രസിനോട് ഡി വൈ എഫ് ഐ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവർത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തും വ്യാജമായ വാർത്തകൾ നിർമിച്ചും ദ്വയാർഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്.

ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്.
സാമൂഹിക മാധ്യമങ്ങളിലെ ഈ വൈകൃതങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സൈബർ തെമ്മാടിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
---- facebook comment plugin here -----

Latest