Connect with us

Sexual Abuse

ലൈംഗിക പീഡനം: പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

27-കാരനായ ജെ ഡി എസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്

Published

|

Last Updated

ബെംഗളൂരു | ലൈംഗിക പീഡനക്കേസില്‍ കര്‍ണാടക ജെ ഡി എസ് നേതാവ് പ്രജ്ജ്വല്‍ രേവണ്ണക്കു പിന്നാലെ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍. 27-കാരനായ ജെ ഡി എസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടന്നതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നായിരുന്നു സൂരജ് രേവണ്ണയുടെ പ്രതികരണം. ലൈകംഗിക വിവാദത്തില്‍ പെട്ട പ്രജ്ജ്വല്‍ രേവണ്ണ രാജ്യം വിട്ടെങ്കിലും തിരികെ എത്തിച്ച് നിയമ നടപടികള്‍ക്കു വിധേയമാക്കിയതിനു പിന്നാലെയാണ് സഹോദരനും കുടുങ്ങുന്നത്.

 

Latest