Connect with us

Kerala

എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു ; ഐടിഐയില്‍ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷം

ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഎഫ്ഐ പ്രവർത്തകർ കൃഷ്ണകുമാറിനെ തടഞ്ഞത്

Published

|

Last Updated

കൊല്ലം | തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് കാമ്പസില്‍ സംഘര്‍ഷം. നടനും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജി കൃഷ്ണകുമാറിനെയാണ്  ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോള്‍  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.

തുടര്‍ന്ന് കൃഷ്ണകുമാറിനെ തടഞ്ഞതിനെ ചോദ്യം ചെയ്യാന്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തി. ഇതോടെ കാമ്പസില്‍ എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു

Latest