Connect with us

Kerala

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; ഓഫീസ് തല്ലിത്തകര്‍ത്തു; സംഘര്‍ഷം

ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം നശിപ്പിച്ചു. കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകർത്തു. 

Published

|

Last Updated

കല്‍പ്പറ്റ | രാഹുല്‍ ഗാന്ധി എംപിയുട െഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്‍പ്പറ്റ കൈമാട്ടിയിലെ എംപി ഓഫീലേക്കായിരുന്നു മാര്‍ച്ച്.

ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം നശിപ്പിച്ചു. കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകർത്തു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരമറിയിച്ചത് അനുസരിച്ച് പോലിസ് എത്തി ഓഫീസിനുള്ളില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കി ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തി. ഇതോടെ ദേശീയ പാതയിലേക്ക് നീങ്ങിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അവിടെ പോലീസുമായും ഏറ്റുമുട്ടി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംഘർഷത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്‌ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അതില്‍ കാര്യമില്ലെന്നും കേന്ദ്രത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

---- facebook comment plugin here -----

Latest