m g univesiry clash
എം ജി സര്‍വകലാശാലയിലെ സംഘര്‍ഷത്തിന് കാരണം കള്ളവോട്ട് തടഞ്ഞത് എസ് എഫ് ഐ
ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എ ഐ എസ് എഫ് ശ്രമം
കോട്ടയം | എം ജി സര്‍വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനിടെുണ്ടായ സംഘര്‍ഷത്തില്‍ എ ഐ എസ് എഫിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന നേതൃത്വം. തിരഞ്ഞെടുപ്പിനിടെ എ ഐ എസ് എഫിന്റെ കള്ളവോട്ട് ശ്രമം എസ് എഫ് ഐക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലെത്തിച്ചത്. എസ് എഫ് ഐക്കെതിരെ എ ഐ എസ് എഫിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി എ വിനിഷ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ ഐ എസ് എഫ് ശ്രമം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വലതുപക്ഷ പാളയം ചേര്‍ന്നാണ് എ ഐ എസ് എഫ് ശ്രമിച്ചത്.
10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പെട്ട ഇവര്‍ സറ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താഞ്ഞത് കെ എസ് യു, എം എസ് എഫ് സഖ്യത്തിന്റെ ഭാഗമായാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിഭക്ഷത്തിലാണ് എസ് എഫ് ഐ വിദ്യാര്‍ഥികള്‍ ജയിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.