Connect with us

Kerala

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമ; എ എ റഹീം

ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണ്. ബി ജെ പി പേരുകള്‍ തുരുകി കയറ്റുന്ന പോലെ കോണ്‍ഗ്രസും ഗവര്‍ണറിന് പേരുകള്‍ നല്‍കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. കാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്എഫ്‌ഐയുടെ സമരം. കെ എസ് യു ഒന്നും മിണ്ടുന്നില്ല. ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ് ചെയ്യുന്നതെന്നും റഹീം പറഞ്ഞു.

ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണ്. ബി ജെ പി പേരുകള്‍ തുരുകി കയറ്റുന്ന പോലെ കോണ്‍ഗ്രസും ഗവര്‍ണറിന് പേരുകള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആര്‍എസ്എസ് പേരുകള്‍ക്കൊപ്പം യു ഡി എഫ് പേരുകള്‍ വന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ കുഞ്ഞുവാവകളായി യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും എഎ റഹീം ആവശ്യപ്പെട്ടു.

 

 

 

Latest