Connect with us

binoy viswam

എസ് എഫ് ഐ തുടരുന്നത് പ്രാകൃത സംസ്‌കാരം: ബിനോയ് വിശ്വം

എസ് എഫ് ഐ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകും

Published

|

Last Updated

ആലപ്പുഴ | എസ് എഫ് ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ് എഫ് ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ് എഫ് ഐ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണമെന്നും നേര്‍വഴിക്ക് നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ സി പി ഐ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.