Kerala
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്കം
തിരുവനന്തപുരം | എസ് എഫ് ഐ ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു.
ഗവർണർ സർവകലാശാലകളെ തകർക്കുന്ന സമീപനങ്ങൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ രാജ്ഭവനും വളയും.
കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ എസ് യുവിനും എം എസ് എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
---- facebook comment plugin here -----