SFI
എസ് എഫ് ഐ നേതാവിന്റെ പ്രസംഗം; കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും
പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍
കോഴിക്കോട് | എസ് എഫ് ഐ നേതാവ് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയെന്നാരോപിച്ച് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും.
ഭീഷണിക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ അറിയിച്ചു. ഡിഗ്രി പ്രവേശന ദിവസം കോളജില്‍ എസ് എഫ് ഐയുടെ ഹെല്‍പ് ഡസ്‌കിന് അനുമതി നിഷേധിച്ചത് അന്വേഷിക്കാനെത്തിയ എസ് എഫ് ഐ നേതാവിനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച് ചെവിക്ക് പരിക്കേല്‍പ്പിച്ചു എന്നാരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് പ്രിന്‍സിപ്പലിനെതിരെ ഭീഷണി മുഴക്കിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.
അതേസമയം എസ് എഫ് ഐ നേതാവിനെ മര്‍ദിച്ചെന്ന കേസില്‍ പ്രിന്‍സിപ്പലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിര്‍ദേശം.