Kerala
എസ് എഫ് ഐ: എം ശിവപ്രസാദ് പ്രസിഡൻ്റ; പി എസ് സഞ്ജീവ് സെക്രട്ടറി
35ാമത് സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്

തിരുവനന്തപുരം | എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന 35ാമത് സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കെ അനുശ്രീയും പി എം ആര്‍ഷോയുമായിരുന്നു നേരത്തേ ഈ പദവികള്‍ വഹിച്ചിരുന്നത്.
എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്.
---- facebook comment plugin here -----