Connect with us

Kerala

കൊയിലാണ്ടി ഗുരുദേവ കോളജില്‍ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിന് മര്‍ദിച്ചു

അധ്യാപകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടി ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാരുടെ മര്‍ദനം. പ്രിന്‍സിപ്പല്‍ സുനില്‍ കുമാറിനാണ് പരുക്കേറ്റത്.

ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ഒരു വിഭാഗം എസ്എഫ്‌ഐക്കാര്‍ കോളജിലെത്തി പ്രിന്‍സിപ്പലിനെ മര്‍ദിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനു പുറമേ ഒരു അധ്യാപകനും അക്രമത്തില്‍ പരുക്കേറ്റു. ഇരുവരും ചികിത്സ തേടി.

അതേ സമയം അധ്യാപകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി