Kerala
കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; സംഘര്‍ഷം
വി സി നിയമനത്തിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം.
തിരുവനന്തപുരം| കേരള സര്‍വകാലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി നിയമനത്തിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിലെത്തി. കാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം. പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. പ്രതിഷേധം ശക്തമായതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.