Connect with us

Kerala

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോ മാറാനാണ് സാധ്യത

Published

|

Last Updated

തിരുവനന്തപുരം |  എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും. പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോ മാറാനാണ് സാധ്യത. പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉള്‍പ്പെട്ടതിനാല്‍ സാധ്യത കുറവാണെന്നാണ് അറിയുന്നത്.

എസ്എഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പിഎസ് സഞ്ജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Latest