Kerala
ചാന്‍സലര്‍ക്കെതിരായ സമരം ശക്തമായി തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ
കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുക എന്നതായിരുന്നു ഗവര്‍ണറുടെ ലക്ഷ്യമെന്നും അതില്‍ വീണുകൊടുക്കാന്‍ ഉദ്ദേഷിക്കുന്നില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.
തിരുവനന്തപുരം | ചാന്‍സലര്‍ക്കെതിരായ സമരം ശക്തമായി തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഇന്ത്യയില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഏതൊരു പൗരനും നല്‍കുന്നുണ്ടെന്നും ആര്‍ഷോ പറഞ്ഞു. പ്രതിഷേധം ചാന്‍സലറുടെ നേര്‍ക്കാണെന്നും ഒരു ഘട്ടത്തിലും അക്രമാസക്തമാകുന്നതിലേക്കോ മറ്റുതലങ്ങളിലേക്ക് പോകാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.
വഴിയരികില്‍ സമാധാനപരമായി നിന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് ഗവര്‍ണര്‍ പാഞ്ഞടുത്തത്. കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുക എന്നതായിരുന്നു ഗവര്‍ണറുടെ ലക്ഷ്യമെന്നും അതില്‍ വീണുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.
യാതൊരു തരത്തിലുള്ള പ്രകോപനങ്ങളുമില്ലാതെ ബാനറുകളും പ്ലക്കാര്‍ഡുകളും കരിങ്കൊടിയും ഉയര്‍ത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇറങ്ങിയത്. ചാന്‍സലര്‍ അദ്ദേഹത്തിന്റെ അധികാരം ദുരുപയോഗപ്പെടുത്തി തെറ്റായ ഇടപെടല്‍ നടത്തുമ്പോള്‍ പ്രതിഷേധം പാടില്ല എന്ന് പറയുന്നത് എങ്ങനെയാണ് ശരിയാവുക. പ്രതിഷേധത്തിനതീതനാണോ അദ്ദേഹമെന്നും ആര്‍ഷോ ചോദിച്ചു.