sfi against governor
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ് എഫ് ഐ; കാലടി സര്‍വകലാശാലയില്‍ ബാനര്‍
'ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ' എന്നാണ് ബാനറിലെ വാചകം
കൊച്ചി | സെനറ്റിലേക്ക് ആര് എസ് എസുകാരെ നോമിനേറ്റു ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലടി സംസ്കൃത സര്‍വകലാശാലയില്‍ എസ് എഫ് ഐ ബാനര്‍.
‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നാണ് ബാനറിലെ വാചകം. വര്ണര്ക്കെതിരേ പ്രതിഷേധം കടുപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ബാനര്‍ ഉയര്‍ന്നത്.
സംസ്ഥാനത്തെ സര്‍വകലാശാല കാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കി ല്ലെന്നാണ് എസ് എഫ് ഐ വെല്ലുവിളി. ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പരിപാടി നടക്കാനിരിക്കുകയാണ്. ഇവിടെ ഗവര്‍ണര്‍ ആദ്യം താമസിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റുകയും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തിരുന്നു.
കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐ പ്രസ്താവന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സംസ്ഥാന പോലീസ് മേധാവിക്കു കത്തുനല്‍കിയിട്ടുണ്ട്.