Connect with us

Kerala

സര്‍വകലാശാല പ്രതിനിധികളില്ലാതെ വിസി സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് എസ്എഫ്ഐ

സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇത്

Published

|

Last Updated

തിരുവനന്തപുരം | സര്‍വകലാശാല പ്രതിനിധികളില്ലാതെ വിസി സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് എസ്എഫ്ഐ. സര്‍വകലാശാലാ നിയമങ്ങളെ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാറ്റില്‍ പറത്തുകയാണെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു.

കേരള, മഹാത്മാഗാന്ധി, മലയാള, സാങ്കേതിക, കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളുടെ സെര്‍ച്ച് കമ്മിറ്റികളിലാണ് അതാത് സര്‍വകലാശാലകളുടെ പ്രതിനിധികളെ പോലും ഉള്‍പ്പെടുത്താതെ രൂപീകരിച്ചത്. ചാന്‍സലറുടേത് ഏകപക്ഷീയമായ നടപടിയാണെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു.

മുമ്പും സര്‍വകലാശാലകളില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയേറ്റ ചാന്‍സലര്‍ വീണ്ടും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇത്. സര്‍വകലാശാലകളെ കാവിയില്‍ മുക്കാനുള്ള നിയമ വിരുദ്ധമായ ഇത്തരം നീക്കങ്ങളെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ത്തി ചെറുക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

 

Latest